നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Wednesday, May 16, 2012

ഓ രാജഗോപാല്‍ നാമ നിര്‍ദേശ പത്രിക സമര്‍പിച്ചു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമെത്തി പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ രാജഗോപാലിനൊപ്പമുണ്ടായിരുന്നു. ഡമ്മി ഉള്‍പ്പെടെ മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.

പത്രികയൊടൊപ്പം സ്വത്ത് വിവര കണക്കുകളുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. 11,89,945 രൂപയുടെ ബാങ്ക് നിക്ഷേപം ഉള്‍പ്പെടെയുള്ളവ സത്യവാങ്മൂലത്തില്‍ പറയുന്നു. 11 പത്രികകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്‍.സെല്‍വരാജും ഇടതുസ്ഥാനാര്‍ത്ഥി ലോറന്‍സും നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയാണ് ബുധനാഴ്ച്ച.

No comments:

Post a Comment