നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

കടലിലെ വെടിവെപ്പ് കുറ്റപത്രം സമര്‍പിച്ചു

കൊല്ലം:കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു.എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നതിനാലാണ് വെള്ളിയാഴ്ചതന്നെ കുറ്റപത്രം നല്‍കിയത്.

റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലെസ്‌തോറേ മാസി മിലാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ മുഖ്യ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.

ഇതിനിടെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യവുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് മാനുഷിക പരിഗണന വെച്ചാണെന്നും കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും മിസ്ത്യൂറ പറഞ്ഞു.

നാവികരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട സെഷന്‍സ് ജഡ്ജി പി.ഡി. രാജു കേസ് വിധി പറയാനായി 19 ലേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment