നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

ഫസലിനെ വധിക്കാന്‍ കൊടി സുനിയെ നിയോഗിച്ചത് പാര്‍ട്ടിനേതാക്കള്‍: സി.ബി.ഐ

കൊച്ചി: പാര്‍ട്ടിയിലെ ക്രിമിനലുകളെ ഒന്നാം പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ അണിനിരത്തി മുഹമ്മദ് ഫസലിനെ കൊലപ്പെടുത്താന്‍ മുഖ്യ ഗൂഢാലോചന നടത്തിയത് സി. പി.എം. പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ. വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

കേസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് നീങ്ങുന്ന അവസരത്തിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ കിട്ടിയിരിക്കുന്നതെന്നും സി.ബി.ഐ. നല്‍കിയിട്ടുള്ള മറുപടിയില്‍ വെളിപ്പെടുത്തി.

തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസ്സില്‍ സി. പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന അനുസരിച്ച് വാദം കേള്‍ക്കാന്‍ അടുത്ത ബുധനാഴ്ചത്തേക്ക് ഹര്‍ജികള്‍ ഹൈക്കോടതി മാറ്റിവച്ചു.

2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. സി. പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിമാറി എന്‍.ഡി.എഫില്‍ ചേര്‍ന്നതോടെയാണ് മാര്‍ക്‌സിസ്റ്റ് പ്രാദേശിക നേതൃത്വത്തിന് വൈരാഗ്യമുണ്ടായത്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സി. ബി.ഐ. ആരോപിക്കുന്നു.

No comments:

Post a Comment